Share this Article
110 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയില്‍
Defendant

നൂറ്റിപ്പത്ത്  ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായി.ബിയല്‍ റാം സ്വദേശി മുത്തുപാണ്ടിയെയാണ്  അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ്  സംഘം കസ്റ്റഡിയില്‍ എടുത്തത്.പ്രതി കഞ്ചാവ് ചില്ലറവില്‍പ്പനക്കായി സൂക്ഷിച്ചതാണെന്നാണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ബോഡിമെട്ട് ബിയല്‍റാം ഭാഗത്ത് നടത്തിയ  പരിശോധയില്‍ ആണ് ഉണക്ക കഞ്ചാവുമായി യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്.ബിയല്‍ റാം സ്വദേശി മുത്തുപാണ്ടിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും നൂറ്റിപ്പത്ത്  ഗ്രാം ഉണക്ക കഞ്ചാവ് സംഘം കണ്ടെടുത്തു.

തമിഴ്‌നാട്ടില്‍ നിന്നും വാങ്ങി യുവാവ് ചില്ലറ വില്‍പ്പനക്ക് ആയി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെടുത്തതെന്ന് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ദിലീപ് എന്‍. കെ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ.എം, അബ്ദുള്‍ ലത്തീഫ്, പ്രശാന്ത് വി, യദുവംശരാജ്,ധനിഷ് പുഷ്പചന്ദ്രന്‍, സുബിന്‍ പി വര്‍ഗീസ്  വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories