പാലക്കാട് വണ്ടിത്താവളം തത്തമംഗലത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അത്തിമണി സ്വദേശി മുഹമ്മദ് സിയാദാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹ്യത്ത് അനസിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വിദഗ്ദ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.