കാസർഗോഡ്, വെള്ളരിക്കുണ്ട് , പുങ്ങൻച്ചാലിൽ വഴി തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിൽ ചേരി തിരിഞ്ഞു സംഘർഷം.ആറ് പേർക്ക് പരിക്കേറ്റു. ഒരാളുടെ പറമ്പിലൂടെ വഴി നിർമ്മിക്കുന്നത് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
വടി ഉൾപ്പെടെ കൈയിലേന്തിയായിരുന്നു ആക്രമണം. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി. സംഘർഷത്തിൽ പരിക്കേറ്റ നാലു പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുംരണ്ടു പേരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിരിക്കുകയാണ്.