മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് വിട വാങ്ങിയിട്ട് ഇന്നേക്ക് എട്ട് വര്‍ഷം. എത്രക്കേട്ടാലും മതിവരാത്ത ഗാനങ്ങളും കവിതകളും കവിയുടെ നിറസാന്നിധ്യം മലയാളികളെ ഇന്നും അനുഭവിപ്പിക്കുന്നുണ്ട്.
ഭൂമിയാകുന്ന വാടകവീട് ഒഴിയുമ്പോള്‍ ബാക്കിയാകുക തന്റെ കവിതകള്‍ തന്നെയാകും എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും ഓര്‍ത്തുപോവുകയാണ്. കാലം കടന്നുപോയിട്ടും ഒഎന്‍വി കവിതകളും ഗാനങ്ങളും ഇന്നും ആസ്വാദക മനം കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
ഓരോ കാലത്തും പ്രത്യക്ഷപ്പെട്ട യുവത്വത്തിന്റെ ചൈതന്യവത്തായ മാനുഷിക സമീപനങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്ന കവി സാധരണക്കാരന്റെ വേദനകള്‍ ഒഎന്‍വി കാവ്യവിഷയമാക്കിയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പെണ്‍ജമ്മങ്ങളുടെയും ഒപ്പം കവി നിലകൊണ്ടു.
മനുഷ്യന്റെ സങ്കുചിത താത്പര്യങ്ങളെ വ്യക്തമായി ജീവിതദര്‍ശനത്തോടെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന കവികൂടിയാണ് ഒന്‍വി. പ്രദേശികവും ദേശിയവും അന്തര്‍ദേശിയവും അടക്കം നിരവധി അവാര്‍ഡുകള്‍ ഒന്‍വി സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ പത്മവിഭൂഷണ്‍, ജ്ഞാന പീഠ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകളാണ് ഒന്‍വി സ്വന്തമാക്കിയിട്ടുള്ളത്.
ഭൂമിയില്‍ നിന്നു ഒഴിഞ്ഞുപോകുമ്പോള്‍ ഏറ്റവും ചൈതന്യമായൊരംശം ഉപേക്ഷിച്ചുപോകും. അതാണെന്റെ കവിതയെന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് ഒ.എന്‍.വി പറഞ്ഞ വാക്കുകള്‍ മലയാളി ആസ്വാദകര്‍ ഇന്നും ഓര്‍ക്കുന്നു. അനശ്വര കവിയുടെ അവിസ്മരണീയ തൂലിക ആര്‍ക്കും മറക്കാനാവില്ല.