കേരളത്തിന് ഒരേ ഒരു ലീഡറെ ഉണ്ടായിരുന്നുള്ളു,കെ കരുണാകരന്‍.കേരളം കണ്ട എറ്റവും തന്ത്രശാലിയും ശക്തനുമായ രാഷ്ട്രീയനേതാവ്.കരുണാകരന്‍ ഓര്‍മ്മള്‍ക്ക് ഇന്ന് 13 വര്‍ഷം തികയുകയാണ്. കണിശ്ശക്കാരനും രാഷ്ടിയത്തില്‍ മറ്റുള്ളവരുടെ മനസ്സ് അറിഞ്ഞ് തന്ത്രങ്ങള്‍ മെനയാന്‍ കഴിയുന്ന കര്‍മ്മധീരനുമായിരുന്നു കെ.കരുണാകരന്‍. സ്വന്തം രാഷ്ട്രീയത്തിനപ്പുറം മറ്റു നേതാക്കളെ ചെറുപുഞ്ചിരി കൊണ്ട് കീഴ്‌പ്പെടുത്തിയിരുന്ന കെ കരുണകാരനെ രാഷ്ട്രീയ കേരളത്തിന് ഒരിക്കലും വിസ്മരിക്കാനാകില്ല. വികസനത്തിന്റെ കാര്യത്തില്‍ കെ കരുണാകരന്റെ തനതു ചിന്തകള്‍ തന്നെയാണ് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായത്.
യാത്രയിലെ വേഗത വികസനത്തിന്റെ കാര്യത്തിലും കരുണാകരന് ഉണ്ടായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം അടക്കമുള്ള നിരവധി ഉദാഹരണങ്ങള്‍. എതിര്‍പ്പുകള്‍ ആ ഇച്ഛാശക്തിക്ക് മുന്നില്‍ തോറ്റു പിന്‍മാറി. അതികായരായ നേതാക്കള്‍ നിരവധി ഉണ്ടായിരുന്നപ്പോഴും ലീഡറായത് കരുണാകരനാണ്. സൂചി മുന പോലെ കൂര്‍ത്തമനസ്സ് തന്നെയായിരുന്നു അതിനു കാരണം. നേതാവുക എന്നത് ഒരു കലയാണെന്ന് അദ്ദേഹം തെളിയിച്ചു. 1967 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 9 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിനെ കരുത്തോടെ തിരിച്ചു കൊണ്ടുവന്നത് കരുണാകരനായിരുന്നു.രാഷ്ട്രീയ കൗശലവും ഇച്ഛശക്തിയും പ്രായോഗിക രാഷ്ട്രീയവുമാണ് കരുണാകരനെ ലീഡറും നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയുമാക്കിയത്.കോണ്‍ഗ്രസിലെ ഇന്നത്തെ പല നേതാക്കളും കരുണാകരന്റെ തണലുപറ്റി വളര്‍ന്നവരാണ്.കാലമെത്ര കഴിഞ്ഞാലും കരുണാകരന് പകരം കരുണാകരന്‍ മാത്രമാണ്.ലീഡറുടെ ആ കസേര എന്നും ഒഴിഞ്ഞു തന്നെ കിടക്കും.