Share this Article
News Malayalam 24x7
ഇന്ന് ഗുരുവായൂർ ഏകാദശി
Guruvayoor Temple Celebrates Ekadashi Today

ഇന്ന്  ഗുരുവായൂർ ഏകാദശി. ഏകാദശി ദിനത്തിൽ വിപുലമായ ആഘോഷങ്ങളാണ് ഗുരുവായൂരിൽ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതൽ  ആദ്ധ്യാത്മിക ഹാളിൽ ശ്രീമദ് ഗീതാ പാരായണം ആരംഭിച്ചു. ദേവസ്വo വകയാണ് ഇന്നത്തെ ചുറ്റുവിളക്ക്.

ഏകാദശി വ്രതമെടുക്കുന്നവർക്ക് ഗോതമ്പുചോറ്, കാളൻ, പുഴുക്ക്, ഗോതമ്പ് പായസം എന്നിവയോടെ പ്രത്യേകം സദ്യ ക്ഷേത്രം ഊട്ടുപുരയിൽ നടക്കും.

കിഴക്കേനടയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ദർശനത്തിനും പ്രസാദ ഊട്ടിനും പ്രത്യകം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.വൃശ്ചിക മാസ ശുക്ളപക്ഷ ഏകാദശിയാണ് ഗുരുവായൂരിൽ ആഘോഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article