ആകാശത്ത് വട്ടമിട്ടുപറക്കുന്ന പറവകളെ പോലെ പറന്നുയരാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന മനുഷ്യന്റെ അടക്കാന്‍ ആവാത്ത ആഗ്രത്തെ യാഥാര്‍ത്യ മാക്കിയ സഹോദരന്മാരാണ് വില്‍ബറും ഓര്‍വില്ലും. വിദൂര യാത്രകള്‍ക്കായി നമ്മള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വിമാനങ്ങളെയാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ഒരിക്കലും മറക്കാന് പാടില്ലാത്ത രണ്ടുപേരാണ് വില്‍ബര്‍ ഓര്‍വില്‍ എന്നീ റൈറ്റ് സഹോദരന്മാര്‍.
പൈലറ്റിന് നിയന്ത്രിക്കാന്‍ കഴിയുന്ന ആദ്യത്തെ വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാരുടെ ദിവയസമാണ് ഇന്ന്.വായുവിനേക്കാള്‍ ഭാരമേറിയ ഒരു മെക്കാനിക്കലി പ്രൊപ്പല്‍ഡ് വിമാനത്തിലെ ആദ്യത്തെ വിജയകരമായ ഫ്‌ളൈറ്റുകളെ അനുസ്മരിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
1903ല്‍ നോര്‍ത്ത് കരോലിനയിലെ കിറ്റി ഹോക്കിന് സമീപമാണ് റൈറ്റ് സഹോദരന്മാര്‍ വിമാനങ്ങള്‍ നിര്‍മിച്ചത്. ചെറുപ്പം മുതലേ റൈറ്റ് സഹോദരന്മാര്‍ക്ക് വിമാനയാത്രയില്‍ താല്‍പ്പര്യമുണ്ടായിരുന്നു.ഒരിക്കല്‍ റൈറ്റ് സഹോദരന്മാരുടെ പിതാവ് അവര്‍ക്കായി ഒരു കളിപ്പാട്ട ഹെലികോപ്റ്റര്‍ വാങ്ങിനല്‍കി.ഇതായിരുന്നു റൈറ്റ് സഹോദരന്മാരില്‍ പറക്കാനുള്ള ആഗ്രഹം സൃഷ്ടിച്ചതും പിന്നൂട് വിമാനത്തിന്റെ കണ്ടുപിടുത്തതിലേക്ക് നയിച്ചതും.1903 ഡിസംബര്‍ 17-നാണ് റൈറ്റ് സഹോദരന്മാര്‍ ആദ്യമായി ആകാശത്തേക്ക് പറന്നത്.എഞ്ചിന്‍ പരിശോധനയ്ക്കിടെ വിമാനത്തിന്റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റുകള്‍ തകര്‍ന്നതു മൂലം ആഴ്ചകളോളം താമസിച്ചാണ് ആദ്യ പരീക്ഷണ ദൗത്യം നടന്നത്. രാവിലെ 10:35 ന് ഓര്‍വില്‍ പറത്തിയ ആദ്യ വിമാനം മണിക്കൂറില്‍ 6.8 മൈല്‍ വേഗതയില്‍ 12 സെക്കന്‍ഡിനുള്ളില്‍ 120 അടി പറന്നുയര്‍ന്നു.