ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ 2024ലെ വാക്കായി ബ്രെയിന്‍ റോട്ടിനെ തെരഞ്ഞെടുത്തു. ഡിജിറ്റല്‍ ശീലങ്ങളുമായി ഏറെ ബന്ധമുള്ള വാക്കാണ് ബ്രെയിന്‍ റോട്ട്. നിലവാരം കുറഞ്ഞ വാക്കുകൾ സ്ഥിരമായി കാണുകയോ വായിക്കുകയോ ചെയ്യുന്നവർക്കെല്ലാം ഈ വാക്ക് ചേരും.
രാത്രി വൈകിയോളം ഇന്‍സ്റ്റഗ്രാം റീലുകളും സ്‌റ്റോറികളും കണ്ടിരിക്കുന്ന ശീലങ്ങളിലേക്കാണ് സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതികതകള്‍ കൊണ്ടുചെന്നെത്തിക്കുന്നത്.
ആ ശീലങ്ങളിലേക്ക് ചേര്‍ത്ത് വായിക്കപ്പെടേണ്ട വാക്കാണ് 2024ലെ വാക്കായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി തെരഞ്ഞെടുക്കപ്പെട്ടത്.
നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക ബൗദ്ധിക നിലവാരത്തിനുണ്ടാകുന്ന തകര്‍ച്ചയാണ് ബ്രെയിന്‍ റോട്ട് അര്‍ത്ഥമാക്കുന്നത്.
ഇന്ത്യയില്‍ നിരോധിച്ച ടിക് ടോക് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് ഈ വാക്കിന്റെ പ്രധാന സംഭാവനക്കാര്‍. 2023ല്‍ നിന്നും 2024ലെക്ക് 230 ശതമാനം വര്‍ധനവാണ് നിലവാരം കുറഞ്ഞ ഓണ്‍ലൈന്‍ കണ്ടന്റുകള്‍ക്കായി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജെന്‍ സെഡ്ഡ്, ജെന്‍ ആല്‍ഫ എന്നീ പുതുതലമുറയും ഈ വാക്കിന് പിന്‍ബലമേറ്റുന്നുണ്ട്. 1854ല്‍ ഹെന്റി ഡേവിഡ് തോറോയുടെ വാല്‍ഡന്‍ എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. 2024 പടിയിറങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ശീലങ്ങള്‍ക്ക് പരിധി നിശ്ചയിക്കാം. ബ്രെയിന്‍ റോട്ട് ഒരു നല്ല വാക്കല്ല ...