Share this Article
News Malayalam 24x7
ഇന്ന് ദേശീയ ഗണിതശാസ്ത്ര ദിനം

Today is National Mathematics Day

ഇന്ന് ദേശീയ ഗണിതശാസ്ത്ര ദിനം. ഗണിതശാസ്ത്ര രംഗത്തെ ഇതിഹാസമായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത്.ഇന്ത്യന്‍ ഗണിതശാസ്ത്ര ചരിത്രത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത പേരാണ് ശ്രീനിവാസ രാമാനുജന്റേത്. ആധുനിക ഗണിതശാസത്രത്തിന് രാജ്യം നല്‍കിയ

മികച്ച സംഭാവന. 1887 ഡിസംബര്‍ 22ന് തമിഴ്നാട് ഈ റോഡിലെ ഒരു ദരിദ്ര കുടുംബത്തിലാണ് രാമാനുജന്റെ ജനനം. പതിനഞ്ചാമത്തെ വയസില്‍ രാമാനുജനനൊരു പുസ്തകം ലഭിക്കുന്നു. 'സിനോപ്‌സിസ് ഓഫ് എലിമെന്ററി റിസള്‍ട്‌സ് ഇന്‍ പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റികസ്' ആയിരുന്നുആ പുസ്തകം. ജോര്‍ജ്ജ് കാര്‍ എന്ന ഗണിതശാസ്ത്രജ്ഞന്റെ പുസ്തകമായിരുന്നു അത്. പുസ്തകത്തില്‍ ജോര്‍ജ്ജ് കാറിന് ഉത്തരം കിട്ടാത്ത പല കണക്കുകള്‍ക്കും രാമാനുജന്‍ ഉത്തരങ്ങള്‍ കണ്ടെത്തി.

കണക്കിന്റെ ലോകത്തേയ്ക്ക് രാമാനുജനെ എത്തിച്ചതും ഈ പുസ്തകമാണ്. സ്വന്തമായി സിദ്ധാന്തങ്ങള്‍ ഉണ്ടാക്കി. കോളജില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടിയെങ്കിലും ശ്രദ്ധ കണക്കില്‍ മാത്രം ആയതോടെ ബാക്കി വിഷയങ്ങളിലെല്ലാം പരാജയപ്പെട്ടു. അതോടെ സ്‌കോളര്‍ഷിപ്പും നഷ്ടമായി. പിന്നീട് മദ്രാസ് പോര്‍ട്ട് ട്രസ്റ്റില്‍ ഗുമസ്തപ്പണിയില്‍ പ്രവേശിച്ചു. അപ്പോഴും ഗണിതം വിടാതെ മുറുകെ പിടിച്ചു. 1911ല്‍ ജേണല്‍ ഓഫ് ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയില്‍ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞന്‍ ഹാര്‍ഡിയുമായി കത്തുകളിലൂടെ ബന്ധം സ്ഥാപിച്ചെടുത്തു. രാമാനുജന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഹാര്‍ഡി അദ്ദേഹത്തെ ലണ്ടനിലെത്തിച്ചു.

ഗണിതശാസ്ത്രത്തിലെ പുലികള്‍ക്ക് പോലും രാമാനുജന്‍ അത്ഭുതമായിരുന്നു. ഗണിത ശാസ്ത്രത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവനെന്ന് കളിയാക്കിയവര്‍ പോലും രാമാനുജന്‍ സിദ്ധാന്തങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. നമ്പര്‍ തിയറിയില്‍ അദ്ദേഹത്തിന് 1918ല്‍ റോയല്‍ സൊസൈറ്റി അഗത്വം ലഭിച്ചു. 1920 ഏപ്രില്‍ 26ന് ക്ഷയരോഗം ബാധിച്ച് രാമാനുജന്‍ ലോകത്തോട് വിടപറഞ്ഞു. 32 വര്‍ഷവും 4 മാസവും നാല് ദിവസവും മാത്രം നീണ്ട ജീവിതം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories