മനോഹരങ്ങളായ പദ പ്രയോഗങ്ങളും,കാവ്യാത്മികതയും ഒത്തു ചേര്‍ന്ന ദൈവിക സ്പര്‍ശംമാണ് ബിച്ചു തിരുമല. ഒറ്റകമ്പി നാദം ആസ്വാദകരില്‍ എത്തിച്ച ബിച്ചു തിരുമലയുടെ പിറന്നാള്‍ ദിനമാണിന്ന്.
ഒരു കാലഘട്ടത്തിന്റെ പ്രതിഭാധനനായ കവിയാണ് ബിച്ചു തിരുമല. പോയ കാലത്തെ മലയാളികളുടെ ജീവിതം വരച്ചു ചേര്‍ക്കുന്ന വരികളും ഹൃദയത്തെ കൊത്തി വലിക്കുന്ന നിരവധി ഗാനങ്ങള്‍. ഓരോ ഗാനങ്ങളും മനസ്സിനെ തരളിധമാക്കുന്നവയാണ്. അനന്ത നിദ്രയില്‍ ആണ്ടിരിക്കുന്ന ബിച്ചു തിരുമലയെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ വരികളും സംഗീതവും തന്നെ ധാരാളം.
ഇളം മനസിന്റെ നോവ് ബിച്ചുവിനോളം അറിഞ്ഞ കവികള്‍ വേറെയുണ്ടാവില്ല. കൊടുത്തുതീര്‍ക്കാന്‍ കഴിയാതെപോയ സ്‌നേഹമായിരിക്കാം മലയാളത്തിലെ എക്കാലത്തെയും മികച്ച താരാട്ടുപാട്ടുകള്‍ അദ്ദേഹം എഴുതീര്‍ത്തത്. കണ്ണാം തുമ്പി പോരാമോ, ആലിപ്പഴം പെറുക്കാന്‍, ഓലതുമ്പത്തിരുന്ന് തുടങ്ങി നിരവധി കുഞ്ഞിള ഗാനങ്ങളാണ് അദ്ദേഹം തിട്ടപെടുത്തിയിരിക്കുന്നത്.
പപ്പയുടെ അപ്പൂസിലെ അദ്ദേഹത്തിന്റെ വരികള്‍ എന്നും അനിയന്റെ ഓര്‍മകളില്‍ തീര്‍ത്തവയാണ്. കാലമെത്ര കഴിഞ്ഞാലും ഹൃദയത്തില്‍ തൊടുന്ന, പുതുമ ഒട്ടും നഷ്ടപ്പെടാത്ത പാട്ടുകളാണ് ബിച്ചു തിരുമല തീര്‍ക്കുന്നത്. ചലച്ചിത്ര സന്ദര്‍ഭവുമായി അത്രമേല്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ വരികളും.
സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച കവി 2021 നവംബറിലാണ് മലയാളത്തിന്റെ ഒറ്റക്കമ്പി നാദം നിലച്ചത്. എന്നും ഓര്‍മ്മിക്കാന്‍ ഒരു ഭാവപ്രപഞ്ചം തന്നെ മലയാളിയ്ക്കായി ബാക്കിവെച്ച കവിയെ ഒരുക്കില്‍ കൂടി നമുക്കോര്‍ക്കാം.