തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്റെ വിചാരണ അടിയന്തരമായി നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുര്‍ന്നാണ് ആന്റണി രാജു നേരിട്ട് കോടതിയിലെത്തിയത്. ഒന്നാം പ്രതി ജോസും കോടതിയിലെത്തിയിരുന്നു.