രാജസ്ഥാന്‍ ജയ്പൂരിൽ പെട്രോള്‍പമ്പിന് പുറത്ത് ട്രക്ക് മറ്റൊരു ട്രക്കിന് പിന്നിലിടിച്ച് തീപിടിത്തം. അപകടത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രക്ക് ഇടിച്ചതിന് പിന്നാലെ സമീപത്ത് കിടന്ന സിഎൻജി ടാങ്കറിന് തീപിടിച്ചു . തീപിടിത്തത്തിൽ ട്രക്കുകളും ട്രോളികളും ഉൾപ്പെടെ 40 ഓളം വാഹനങ്ങൾ കത്തി നശിച്ചു. സ്ഫോടന ശബ്ദം പത്ത് കിലോ മീറ്റർ ചുറ്റളവിൽ കേട്ടതായി നാട്ടുകാർ പറയുന്നു.