പഞ്ചാബിലെ മൊഹാലി ജില്ലയില്‍ ബഹുലനില കെട്ടിടം തര്‍കര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കരസേനയും ദേശീയ ദുരന്ത നിവാരണ സേനയുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അറുപത് ശതമാനം അവശിഷ്ടങ്ങളും നീക്കം ചെയ്തതായി ദുരന്തനിവാരണ സംഘം അറിയിച്ചു.
രാവിലെ ഒരു മൃതദേഹം കണ്ടെടുത്തതോടെ മരണ സംഖ്യ രണ്ടായി. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങളില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇന്നലെ വൈകിട്ടാണ് നാലുനില കെട്ടിടം തകര്‍ന്നത്. കെട്ടിടത്തോട് ചേര്‍ന്നുള്ള പ്ലോട്ടില്‍ കുഴിയെടുത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കെട്ടിട ഉടമകള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.