ജര്‍മ്മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ ഏഴ് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് നാലുപേര്‍ ചികില്‍സയില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.
കേസിലെ പ്രതി സൗദി ഡോക്ടറെ കോടതി റിമാന്‍ഡ് ചെയ്തു. മഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ നാല് സ്ത്രീകളും കുഞ്ഞും അടക്കം അഞ്ചുപേരാണ് മരിച്ചത്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമായി തുടരുകയാണ്.