ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം സക്കാര്‍. കഴിഞ്ഞ രാത്രി ആരംഭിച്ച മൂന്നാം ഘട്ട നടപടിയില്‍ 416 പേരെ അറസ്റ്റു ചെയ്തു. 335 കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഈ സാമൂഹിക തിന്മ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.
2023 ഫെബ്രുവരിയിലും ഒക്ടോബറിലുമായി രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.ആദ്യ രണ്ട് ഘട്ടങ്ങളിലെ നടപടിയായ 4398 പേര്‍ അറസ്റ്റിലായി. 5225 പേര്‍ക്കെതിരെ കേസേടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ശൈശവ വിവാഹം തടയുന്നതിന് ഈ വര്‍ഷം അവസാനത്തോടെ സര്‍വെ നടത്തും.സംസ്ഥാനത്തെ 20 ജില്ലകളിലെ 1,132 ഗ്രാമങ്ങളില്‍ നടത്തിയ സര്‍വേയില്‍ ശൈശവ വിവാഹങ്ങളില്‍ 30 ശതമാനം കുറവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്.