എന്താണ് കപ്പല്‍ സഞ്ചാര ദിനം, ഇന്ത്യയില്‍ ഏപ്രില്‍ 5 ദേശീയ കപ്പലോട്ട ദിനം അഥവാ കപ്പല്‍ സഞ്ചാര ദിനമായി ആചരിക്കുന്നു. 1919 ഏപ്രില്‍ 5 നാണ് സിന്ധ്യ സ്റ്റീം നാവിഗേഷന്‍ കമ്പനി ലിമിറ്റഡിന്റെ ആദ്യ കപ്പലായ 'എസ് എസ് ലോയൽറ്റി' എന്ന കപ്പല്‍ ആദ്യമായി അന്തര്‍ദേശീയ ജലപാതയില്‍ സഞ്ചരിക്കുന്നത്. ബോംബെയില്‍ നിന്ന് ലണ്ടനിലേക്കാണ് ആദ്യമായി കപ്പല്‍ യാത്ര നടത്തുന്നത്.ഇതിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും നാഷണല്‍ മാരിടൈം ദിനമായി ആചരിക്കുന്നത്. 1964 ഏപ്രില്‍ 5 മുതലാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്.
സമുദ്രയാത്രയെയും കപ്പല്‍ നിര്‍മ്മാണ മേഖലയെയും പ്രോത്സാഹിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട് ഗവേഷണം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, പുതിയ മേഖലകള്‍ കണ്ടെത്തുക എന്നിവയാണ് ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് സര്‍ക്കാര്‍ പല പരിപാടികളും അവാര്‍ഡുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്