Share this Article
സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർന്നെന്നു മുഖ്യമന്ത്രി
വെബ് ടീം
posted on 01-06-2023
1 min read
CM inaugurates School opening day celebration

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തു സ്കൂൾ തുറന്നു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതു വിദ്യാഭാസ മന്ത്രി വി., ശിവൻകുട്ടി ചടങ്ങളിൽ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. ആദ്യാക്ഷരം നുണയാനെത്തിയ കുട്ടികൾക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു 2023 -24 അദ്ധ്യായന വര്‍ഷത്തെ കലണ്ടര്‍ പ്രകാശനവും ചെയ്‌തു.കുട്ടികൾ ആർത്തുല്ലസിച്ച് സ്കൂളിൽ എത്തിയതായി ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പഴയ കാഴ്ചകൾ മാറിയതായും കേരളത്തിന്റെ വിദ്യാഭാസ മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടായി.പൊതു വിദ്യാഭ്യാസം സ്വീകാര്യമായി. ആയിരക്കണക്കിന് കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന് വേണ്ടി ചെലവഴിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി.

മയക്കു മരുന്ന് വലിയ വിപത്താണ്.സ്കൂളുകളിൽ ലഹരിക്കെതിരെ കരുതൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ക്കൂളിന്റെ ആദ്യ പടി ചവിട്ടുന്ന കുരുന്നോമനകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു എല്ലായിടത്തും. ഇതിലൂടെ ആദ്യമായി എത്തുന്ന കുട്ടികളിൽ സ്കൂളിനോടുള്ള അപരിചിതത്വം ഒഴിവാക്കാൻ സാധിച്ചു. സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവത്തിനൊപ്പം ജില്ലാതലത്തിലും സ്കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories