Share this Article
മലയാളി ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു
വെബ് ടീം
posted on 02-06-2023
1 min read
Malayali Hajj pilgrim collapsed to death in Makka

റിയാദ്: കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ മക്കയിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (64) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് ഇവർ ഹജ്ജിനായി ബന്ധുക്കളോടൊപ്പം മക്കയിലെത്തിയത്. 

മക്കയിലെത്തി ഉംറ നിർവഹിച്ചു കഴിഞ്ഞു വ്യാഴാഴ്ച്ച  വൈകുന്നേരം ഹറമിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പിതാവ് - അബ്ദുട്ടി, മാതാവ് - അയിഷ, ഭർത്താവ് - ബീരാൻ. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories