ലക്ഷദ്വിപില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 86 പുരുഷന്‍മാരും 77 സ്ത്രീകളുമുള്‍പ്പെടെ 163 ഹാജിമാരും ഒരു വളണ്ടിയറു മുള്‍പ്പെടെ 164 പേരാണ് ലക്ഷദീപില്‍ നിന്നും ഇത്തവണ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി യാത്ര തിരിക്കുന്നത്. കവരത്തി ദ്വീപില്‍ സംഘടിപ്പിച്ച ഹാജിമാരുടെ യാത്ര അയപ്പ് പ്രാര്‍ത്ഥനാ ചടങ്ങില്‍ കവരത്തി ഖാസി ഹംസത്ത് മുസ്ലിയാര്‍ നേത്രത്ത്വം വഹിച്ചു.