റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ തന്റെ രാജ്യത്തിനെ പിന്തുണക്കുന്നില്ലെന്ന് വനിത ടെന്നീസിലെ ലോക രണ്ടാം നമ്പര്‍ താരം അരൈന സബലങ്ക. തന്റെ പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയെ ഒരിക്കലും പിന്തുണക്കില്ല, എന്റെ രാജ്യം ഒരു യുദ്ധത്തിലും ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സബലങ്ക വ്യക്തമാക്കി. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ സെമി പ്രവേശത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം