Share this Article
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; ഇടിമിന്നലോട് കൂടിയ കാറ്റിനും മഴയ്ക്കും സാധ്യത
വെബ് ടീം
posted on 11-06-2023
1 min read
Biporjoy Cyclone to Intensity; Heavy rainfall and gusty wind expected

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ  മഴക്ക്‌ സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റും ഉണ്ടായേക്കും.

മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതി തീവ്ര ചുഴലിക്കാറ്റായി നിലവില്‍ സ്ഥിതി ചെയ്യുകയാണ്.കൂടാതെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം ബംഗ്ലാദേശ് മ്യാന്‍മാര്‍ തീരത്തിനു സമീപം അതി ശക്തമായ ന്യുന മര്‍ദ്ദമായി മാറിയതും കേരളത്തില്‍ മഴ ശക്തമാക്കാന്‍ ഇടവരുത്തും.

ഇന്ന് വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories