കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രയ്ക്ക് ഇന്ന് തുടക്കം. വിധാന്‍ സൗധയില്‍ രാവിലെ 11 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിയും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.