വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് സംഘര്‍ഷസാധ്യത നിലനില്‍ക്കെ അടച്ചിട്ട കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഇന്ന് തുറക്കും. വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്നാണ് കോളേജ് അടച്ചിട്ടിരുന്നത്. പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ശ്രദ്ധയുടെ മരണം അന്വേഷിക്കുന്നത്. ശ്രദ്ധയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പൊലീസ് എത്തുന്നതിന് മുന്‍പ് കോളജ് അധികൃതര്‍ ശ്രദ്ധയുടെ മുറിയില്‍ പരിശോധന നടത്തിയതായി വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്.