തിരുവനന്തപുരം: മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് മന്ത്രി മുഹമ്മദ് റിയാസും വീണ വിജയനും. ഭാര്യയെ ചേർത്തുപിടിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ചിത്രം മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒരുമിച്ച് മൂന്ന് വർഷങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താഴെ ആശംസയറിയിച്ചിരിക്കുന്നത്.
ഒരുമിച്ച് മൂന്ന് വർഷങ്ങൾ…
2020 ജൂൺ പതിനഞ്ചിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകൾ ടി. വീണയും പി.എം. അബ്ദുൾ ഖാദറിന്റെയും കെ.എം. അയിഷാബിയുടെയും മകൻ മുഹമ്മദ് റിയാസും വിവാഹിതരായത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളടക്കം അൻപതിൽ താഴെ ആളുകൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.