തിരുവനന്തപുരം: അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളിലെ 12 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെയെത്തി. ഇരു രാജ്യങ്ങളിലെയും സംഘടനകളുമായും നേതാക്കളുമായും കൂടിക്കാഴ്ചകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത ശേഷമാണ് മടക്കം.
അമേരിക്കയിലെ ലോക കേരളസഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്‌ച നടത്തി. ന്യൂയോർക്കിലെ ടെെംസ് സ്ക്വയറിൽ പൊതുപരിപാടിയിൽ സംസാരിച്ചു. യുഎൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ, സ്പീക്കര്‍ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായും പ്രധാന നേതാക്കളുമായും ചർച്ചകളും നടത്തി. കായികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരണത്തിന് ക്യൂബന്‍ സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.