വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആശുപത്രിയില്‍ തുടരുന്നു. സഹറണ്‍ പൂരിലെ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ആസാദിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് ചന്ദ്രശേഖര്‍ ആസാദ്.
അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാണെന്ന് യുപി പൊലീസ്. ചന്ദ്രശേഖര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാഹചര്യം കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. വധശ്രമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് ഭീം ആര്‍മിയുടെ തീരുമാനം.