Share this Article
image
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;'സമ്പര്‍ക്കക്രാന്തി' മികച്ച നോവല്‍, ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വം
വെബ് ടീം
posted on 30-06-2023
1 min read
kerala sahithya acadamy award announced

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി ഷിനിലാല്‍ എഴുതിയ 'സമ്പര്‍ക്കക്രാന്തി'യാണ് മികച്ച നോവല്‍. ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വം. 

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ആറ് പേര്‍ക്ക് നല്‍കും. ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെപി സുധീര, ഡോ. രതി സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ്. 

ആത്മകഥയ്ക്കുള്ള പുരസ്‌കാരം ബിആര്‍പി ഭാസ്‌കറിനാണ്. പിഎഫ് മാത്യൂസ് രചിച്ച 'മുഴക്കം' മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം നേടി.

മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം എന്‍ജി ഉണ്ണികൃഷ്ണനാണ്. കടലാസുവിദ്യ എന്ന കൃതിക്കാണ് പുരസ്കാരം.

മികച്ച നാടകം എമിൽ മാധവിയുടെ കുമരു. കെ ശ്രീകുമാറിന്റെ ചക്കരമാമ്പഴം എന്ന കൃതിക്കാണ് മികച്ച ബാലസാ​ഹിത്യത്തിനുള്ള പുരസ്കാരം.

അക്കാദമി അവാർഡുകൾ: (25,000 രൂപ)

1. എൻ.‍ജി. ഉണ്ണിക്കൃഷ്ണൻ (കടലാസുവിദ്യ–കവിത)

2. വി.ഷിനിലാൽ (സമ്പർക്കക്രാന്തി–നോവൽ)

3. പി.എഫ്. മാത്യൂസ് (മുഴക്കം–ചെറുകഥ)

4. എമിൽ മാധവി (കുമരു–നാടകം)

5. എസ്.ശാരദക്കുട്ടി (എത്രയെത്ര പ്രേരണകൾ–സാഹിത്യ വിമർശനം)

6. ജയന്ത് കാമിച്ചേരിൽ (ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ–ഹാസസാഹിത്യം)

7a. സി.എം. മുരളീധരൻ (ഭാഷാസൂത്രണം: പൊരുളും വഴികളും–വൈജ്ഞാനിക സാഹിത്യം)

7b. കെ.സേതുരാമൻ (മലയാളി ഒരു ജിനിതകം-വൈജ്ഞാനിക സാഹിത്യം)

8. ബി.ആർ.പി. ഭാസ്കർ (ന്യൂസ് റൂം–ജീവചരിത്രം / ആത്മകഥ)

9a. സി.അനൂപ് (ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം–യാത്രാവിവരണം)

9b. ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ–യാത്രാവിവരണം)

10. വി.രവികുമാർ (ബോദ്‌ലേർ–വിവർത്തനം)

11. ഡോ.കെ. ശ്രീകുമാർ (ചക്കരമാമ്പഴം–ബാലസാഹിത്യം)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories