തിരുവനന്തപുരം: ഈ മാസത്തെ റേഷന്‍ വിതരണം രണ്ട് ദിവസം കൂടി നീട്ടി. ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൂടി റേഷന്‍ വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ പല റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ തകരാര്‍ കാരണം റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു. എന്‍ഐസി സോഫ്റ്റ് വെയറിന്റെ പ്രശ്നമാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന്ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് മാസസാവസാനം റേഷന്‍ വാങ്ങാനെത്തിയവര്‍ പ്രതിസന്ധിയിലായിരുന്നു.ഇടയ്ക്ക് ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്.