Share this Article
നടന്‍ വിനായകന് ഹൈക്കോടതി നോട്ടീസ്‌; വിമാനത്തിനുളളില്‍വെച്ച് മോശമായി പെരുമാറിയതിനാണ് നടപടി
വെബ് ടീം
posted on 06-07-2023
1 min read
Alleged Misbehavior On Board High Court Notice To Actor Vinayakan

വിമാനത്തിനുളളില്‍ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ നടന്‍ വിനായകന് ഹൈക്കോടതി നോട്ടീസയച്ചു. വിമാനക്കമ്പനിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വൈദികനായ ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്.

മേയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ നടന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. വ്യോമയാന മന്ത്രാലയം, ഇന്‍ഡിഗോ എയലൈന്‍സ് എന്നിവരെ എതിര്‍ കക്ഷികളാക്കി നല്‍കിയ ഹരജിയില്‍ വിനായകനെയും കക്ഷി ചേര്‍ക്കാന്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഗോവ വിമാനത്താവളത്തില്‍ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടാവുന്നത്. ചണ്ഡിഗഡില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പരാതിക്കാരന് നടനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് പരാതിയില്‍ ജിബി ആരോപിക്കുന്നു. ബോര്‍ഡിംഗ് ബ്രിഡ്ജില്‍ വച്ച് ഫോണില്‍ വീഡിയോ കണ്ടിരുന്ന പരാതിക്കാരന്‍ നടന്റെ വീഡിയോ എടുത്തുവെന്ന് ആരോപിച്ചാണ് വിനായകന്‍ പൊട്ടിത്തെറിച്ചതും സഹയാത്രികനെ അധിഷേപിച്ചതുമെന്നാണ് പരാതി.

വീഡിയോ അല്ല എടുക്കുന്നതെന്നും ഫോണ്‍ പരിശോധിച്ച് കൊള്ളാന്‍ നടനോട് ആവശ്യപ്പെട്ടിട്ടും അത് കേള്‍ക്കാന്‍ പോലും തയ്യാറാവാതെ വിനായകന്‍ അധിഷേപം തുടരുകയായിരുന്നുവെന്നും പരാതി  പറയുന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories