നിര്‍ണ്ണായക തീരുമാനങ്ങളുമായി അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍. കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കമുള്ള മരുന്നുകളുടെ നികുതി ഒഴിവാക്കി. ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. സിനിമാ തിയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും വില കുറയും. അതേസമയം ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താനും ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമായി.