കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു. രോഗിയടക്കം മൂന്നു പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരം അല്ല. ഉച്ചയ്ക്ക് ഒന്നരയോടെ എംസി റോഡിൽ പുലമണിലാണ് സംഭവം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു മന്ത്രിയുടെ വാഹനം. മന്ത്രിയുടെ അകമ്പടി വാഹനം ആംബുലൻസിനെ ഇടിച്ചു വീഴ്ത്തുന്നതും തുടർന്ന് ബൈക്ക് യാത്രികരെ ഇടിക്കുന്നതുമായ വിഡിയോ ദൃശ്യം പുറത്തുവന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. ഇടിയില്‍ ആംബുലന്‍സ് ഭാഗികമായി തകര്‍ന്നു.