കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു.വിചാരണ നേരിട്ട 11 പ്രതികളുടെ വിധിയാണ് ജഡ്ജി അനില്‍ കെ.ഭാസ്‌കര്‍ പ്രസ്താവിക്കുന്നത്. കേസിൽ ഭീകര പ്രവർത്തനവും ഗൂഡാലോചനയും തെളിഞ്ഞെന്ന് NIA കോടതി, പ്രതികളായ സജൽ, നാസർ, നജീബ് എന്നിവർ കുറ്റക്കാരനാണെന്നും വിധിച്ചു.കേസിൽ 6 പ്രതികൾ കുറ്റക്കാർ.5 പേരെ വെറുതെ വിട്ടു.ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.പ്രതികളായ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെ വെറുതെവിട്ടു. 2010 ജൂലൈ 4നാണു പ്രതികൾ സംഘം ചേർന്ന് അധ്യാപകന്റെ കൈവെട്ടിയത്.
അതേ സമയം പ്രതികളെ ശിക്ഷിതന്നത് ഇരയ്ക്ക് കിട്ടുന്ന നീതി എന്ന അഭിപ്രായം തനിക്കില്ലെന്നുപ്രൊഫ. ടി.ജെ ജോസഫ് പ്രതികരിച്ചു. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ അക്രമിച്ചത്.അവർ ഇതിന്റെ ഇരകളാണ്.ഇരയ്ക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസം.ഇന്ത്യൻ നിയമം സംരക്ഷിച്ചു എന്ന് മാത്രം.തന്നെ ആക്രമിക്കാൻ ഗ്രൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമയത്താണ് .
അവരാണ് ശരിയായ കുറ്റവാളികൾ.സവാദിനെ കണ്ടത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയമെന്നും പ്രൊഫ ടിജെ ജോസഫ് പ്രതികരിച്ചു