മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭാര്യ ഗുരുതര അവസ്ഥയിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് സിസോദിയയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇഡിയും ക്രൈം ബ്രാഞ്ചും എടുത്ത കേസുകളില്‍ സിസോദിയയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മനീഷ് സിസോദിയ അറസ്റ്റിലായത്.