ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാര്‍ ഇന്ന് കോഴിക്കോട് നടക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്‍പ്പെടെ മുസ്ലിം സംഘടനാ പ്രതിനിധികളും താമരശ്ശേരി ബിഷപ്പും സെമിനാറിന്റെ ഭാഗമാകും.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാര്‍ വൈകിട്ട് 4 മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക. ഏക സിവില്‍ കോഡിനെതിരെ സി.പി.എം പ്രഖ്യാപിച്ച പ്രക്ഷോഭത്തിലെ ആദ്യ പരിപാടിയാണ് സെമിനാര്‍.
സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, എളമരം കരീം, തുടങ്ങിയ എല്‍.ഡി.എഫ് നേതാക്കള്‍ സംസാരിക്കും.