കണ്ണൂർ: ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ജൻമദിനത്തിൽ കേരള വിഷൻ ന്യൂസിന് വേണ്ടി എം ഡി പ്രിജേഷ് ആച്ചാണ്ടി സ്നേഹോപഹാരം നൽകി.കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ സ്റ്റാഫുകളുടെ കുടുംബസംഗമത്തിൽ വച്ചാണ് കേക്ക് മുറിച്ച് ജൻമദിനം ആഘോഷിച്ചത് .
ചടങ്ങിൽ കേരളവിഷന്റെ കാരുണ്യ പദ്ധതിയായ എന്റെ കണ്മണിയ്ക്ക് ആദ്യ സമ്മാനം പദ്ധതിയിൽ കുരുന്നുകൾക്കുള്ള ബേബി കിറ്റുകൾ ഗോകുലം ഗോപാലൻ കേരളവിഷന് കൈമാറി.കണ്ണൂരിൽ സംഘടിപ്പിച്ച സ്റ്റാഫുകളുടെ കുടുംബസംഗമത്തിലാണ് ഗോകുലം ഗോപാലൻ ബേബികിറ്റുകൾ എംഡി പ്രിജേഷ് ആച്ചാണ്ടിയ്ക്ക് കൈമാറിയത്.
നിയമസഭ സ്പീക്കർ എ എൻ ഷംസീർ,കെ സുധാകരൻ എം പി, കെ വി സുമേഷ് എം.എൽ.എ,രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ,ഗോകുലം ഗ്രൂപ്പ്ഓഫ് കമ്പനി വൈസ് ചെയർമാൻ പ്രവീൺ, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ്, വത്സൻ തില്ലങ്കേരി, നവാസ് മേത്തർ,ഷമാ മുഹമ്മദ് തുടങ്ങിയ നിരവധിപേർ ആശംസയർപ്പിച്ചു.