Share this Article
അച്ഛനൊപ്പം പുതുപ്പള്ളിയിലെ വീട്ടിൽ പോയ ഓർമ'; കുറിപ്പുമായി നവ്യ നായർ
വെബ് ടീം
posted on 19-07-2023
1 min read
actress Navya nair about OOmman chandi

ഉമ്മൻ ചാണ്ടിയെ ഓർമിച്ച് നടി നവ്യ നായർ. തന്റെ കല്യാണം ക്ഷണിക്കാൻ പുതുപ്പള്ളിയിലെ വീട്ടിൽ അച്ഛനൊപ്പം പോയിട്ടുണ്ടെന്നാണ് താരം പറയുന്നത്. തിരക്കുള്ള ദിവസമായിരുന്നിട്ടുകൂടി കല്യാണത്തിന് എത്തുമെന്ന് അദ്ദേഹം വാക്കു നൽകിയെന്നും നവ്യ വ്യക്തമാക്കി. ജനങ്ങളോട് ചേർന്നുനിന്ന മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടിയെന്നും താരം കുറിച്ചു. വിവാഹത്തിന് ഉമ്മൻ ചാണ്ടി എത്തിയതിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

നവ്യയുടെ കുറിപ്പ് വായിക്കാം

പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്റെ ഓർമ്മ. അന്നു ജനുവരി 21നു എന്റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോൾ ഒരുപാട് പ്രോഗ്രാമുകൾ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കിൽ പോവാൻ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു. സാരമില്ല ഞാൻ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനൽകി. അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുൻപ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാൻ ഇന്നും ഓർക്കുന്നു. ജനങ്ങളോട് ചേർന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് Rest in Peace

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories