Share this Article
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
വെബ് ടീം
posted on 20-07-2023
1 min read
 24-Year-Old Electrocuted While Running On Treadmill At Delhi Gym

ഗുരുഗ്രാം: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ട്രെഡ്മില്ലിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. വടക്കൻ ഡൽഹിയിലെ രോഹിണി മേഖലയിലാണ് സംഭവം.

ബിടെക് പൂർത്തിയാക്കി ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സാക്ഷം പ്രുതി എന്ന 24 കാരനാണ് മരിച്ചത്. രോഹിണി സെക്ടർ -15 ലെ ജിമ്മിൽ, ബുധനാഴ്ച രാവിലെ 7.30 ഓടെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുകയായിരുന്ന സാക്ഷം പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോർട്ടത്തിൽ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ജിം മാനേജർ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ, യന്ത്രോപകരണങ്ങളുടെ അശ്രദ്ധമായ കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories