തിരുവല്ല : താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും കണ്ടെത്തി. തുകലശ്ശേരി മാടവന പറമ്പിൽ വീട്ടിൽ കെ എസ് ബിജു ( 36 ) നെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം പതിനാലാം തീയതി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിജുവിനെ പതിനാറാം തീയതി കാണാതാവുകയായിരുന്നു.
തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതവും ചേർന്ന് ആശുപത്രിയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ എത്തി ആണ് മൃതദേഹം പുറത്തെടുത്തത്. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ആശുപത്രിയുടെ അഞ്ചാം നിലയിൽ ഉള്ള ഒഴിഞ്ഞു കിടക്കുന്ന ലിഫ്റ്റിന്റെ റൂം വഴി താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.