Share this Article
ഡെപ്യൂട്ടി തഹസിൽദാർ താമസസ്ഥലത്ത് മരിച്ച നിലയിൽ
വെബ് ടീം
posted on 24-07-2023
1 min read
idukki deputy tahasildar found dead in rented house

തൊടുപുഴ: ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാരായ  കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽ സലാം (46) ആണ് മരിച്ചത്.

ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുൽ സലാം. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമസ്ഥൻ എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.


ALSO WATCH

ഇതുകൂടി വായിക്കാം

ആ വൈറൽ വിപ്ലവ ഗാനം ഇറങ്ങിയിട്ട് മൂന്ന് വർഷം

ദേശീയ കസിന്‍സ് ദിനം; ഇങ്ങനെ ഒരു ദിനത്തേക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

നിർമ്മാതാക്കൾക്ക് താത്പര്യം തോന്നാത്ത മമ്മൂട്ടി ചിത്രം;ആ സൂപ്പർ ഹിറ്റ് റിലീസായിട്ട് 36 വര്‍ഷം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories