തമിഴ്‌നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് നാഗര്‍കോവില്‍ വടശ്ശേരിയില്‍ നിന്ന് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
നാടോടികളായ ശാന്തി, നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ചിറയിന്‍കീഴ് പൊലീസാണ് ഇവരെ പിടികൂടിയത്.ട്രെയിന്‍ മാര്‍ഗമാണ് ശാന്തിയും നാരായണനും കുഞ്ഞുമായി ചിറയിന്‍കീഴ് എത്തിയത്. ഇവരെ കണ്ട് സംശയം തോന്നിയ കഠിനംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചിറയിന്‍കീഴ് പൊലീസ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളേയും കുഞ്ഞിനേയും തമിഴ്‌നാട് പൊലീസിന് കൈമാറി.