സംസ്ഥാന മദ്യനയത്തിനെതിരെ സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി രംഗത്ത്. ടോഡി ബോര്‍ഡ് രൂപീകരിക്കാനും, ടൂറിസം മേഖലയില്‍ കള്ളുചെത്ത് അനുവദിക്കാനുമുള്ള തീരുമാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. നാളെ പ്രാദേശികതലത്തില്‍ സമരം നടത്തും. മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കുമെന്നും കള്ള് ചെത്തുമേഖലയെ തഴഞ്ഞെന്നുമാണ് വിമര്‍ശനം. റിസോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാന്‍ പാടില്ലെന്നും രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്ക് മാത്രമെ ചെത്താന്‍ അവകാശമുള്ളൂവെന്നുമാണ് എഐടിയുസിയുടെ നിലപാട്.
അതേസമയം; പുതിയ മദ്യനയത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതിയ മദ്യനയം വില കൂട്ടുന്നതിന് വേണ്ടിയുളള നയമാണെന്നും മദ്യ ഉപഭോഗം കുറയ്ക്കാന്‍ നടപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാസലഹരിയുടെ വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നും സതീശന്‍ ആരോപിച്ചു.