Share this Article
മൊബൈല്‍ ഫോണ്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് മരക്കഷണം, പരാതിയുമായി യുവാവ്
വെബ് ടീം
posted on 03-08-2023
1 min read
ORDERED MOBILE PHONE FROM ONLINE WEBSITE DELIVERED A PIECE OF WOOD

കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ ഓൺലൈൻ വെബ്സൈറ്റിൽ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മരക്കഷണം. കണ്ണൂര്‍ കേളകം സ്വദേശി ജോസ്മിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് 7,299 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ജോസ്മി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്.

ലഭിച്ച പാക്കറ്റ് തുറന്നു നോക്കിയപ്പോള്‍ കണ്ടത് അതേ വലിപ്പത്തിലുള്ള മരക്കഷണമാണ്. ഉടന്‍ തന്നെ ഡെലിവറി ബോയിയെ വിളിച്ച് കാര്യമറിയിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്ന് ഡെലിവറി ബോയ് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ ലഭിച്ചില്ല.

കസ്റ്റമര്‍ കെയറിലും കൊറിയര്‍ സര്‍വീസിലും വിളിച്ച് പരാതി അറിയിച്ചെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. മാത്രമല്ല, ഓര്‍ഡര്‍ കൈപ്പറ്റിയതിനാല്‍ പണം തിരികെ നല്‍കില്ലെന്നും ഓണ്‍ലൈന്‍ സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത് പരാതി പൊലീസ് പരിശോധിച്ചു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories