Share this Article
കോടിയേരി ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ചു; കുറിപ്പുമായി സ്‌പീക്കർ
വെബ് ടീം
posted on 07-08-2023
1 min read
 Fund Approval for Renovation of Ganapati temple in Thalassery

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിൽ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികൾക്കു വേണ്ടിയാണ് ഫണ്ട് അനുവദിച്ചത്.ഷംസീർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ക്ഷേത്ര വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് ഷംസീർ ഇതിനെകുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

ഷംസീറിന്റെ കുറിപ്പ്:

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories