സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കിളിമാനൂര്‍ പോലീസ് പിടികൂടി.അഞ്ചല്‍, വിളക്കുപാറ സ്വദേശി കണ്ണനെന്ന് വിളിക്കുന്ന വിനീത് (29) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.പെണ്‍കുട്ടി
പഠനത്തിനായി സ്‌കൂളിലേയ്ക്ക് വരുന്ന വഴി തട്ടി കൊണ്ടുപോയി പ്രതിയുടെ അഞ്ചലിലുള്ള വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്.പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങിവരാത്തതിനെ തുടര്‍ന്ന് മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്.
തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സില്‍ നടത്തിയപ്പോഴാണ് പീഢന വിവരങ്ങള്‍ പുറത്തുപറഞ്ഞത്.പെണ്‍കുട്ടിയുടെ മാതാവും പ്രതിയുടെ ബന്ധുവും ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.
ജോലി സ്ഥലത്ത് നിരന്തരം വന്നിരുന്ന പ്രതി പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധം സ്ഥാപിച്ച് വീട്ടിലെത്തുകയും പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയുമായിരുന്നു.
2021 ഡിസംബര്‍ മാസം മുതല്‍ പല ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി പ്രതി എത്തി വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരേ ഏരൂര്‍, ചടയമംഗലം പോലീസ് സ്റ്റേഷനുകളില്‍ അടിപിടി, തട്ടികൊണ്ടുപോയി ബലാത്സംഗം , പോക്‌സോ കേസുകള്‍ നിലവിലുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.