തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെ മറികടന്നു. പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്തെത്തി. 2640 ദിവസം മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനെയാണ് പിണറായി ഇന്ന് മറികടന്നത്.
2,640 ദിവസം, അതായത് ഏഴ് വര്‍ഷം രണ്ട് മാസം, 24 ദിവസവുമായിരുന്നു സി അച്യൂതമേനോന്റെ കാലാവധി. ഇ കെ നായനാര്‍ (4,009), കെ കരുണാകരന്‍ (3,246) എന്നിവരാണ് പിണറായി വിജയന് മുന്നിലുള്ള മുഖ്യമന്ത്രിമാര്‍.
തുടര്‍ച്ചയായി രണ്ട് മന്ത്രിസഭകള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയും പിണറായി വിജയന്‍ മാത്രമാണ്.
സിക്കിം മുൻ മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിങ്ങാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ്. 1994 ഡിസംബര്‍ 12 മുതല്‍ 2019 മെയ് 27 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. രണ്ടാം സ്ഥാനത്ത് ഒഡിഷ മുഖ്യമന്ത്രി നവിന്‍ പട്‌നായിക് ആണ്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെയാണ് പട്നായിക് മറികടന്നത്.