തെന്നിന്ത്യൻ നടി ഗീത കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി. ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്. കന്നിസ്വാമിയായാണ് ഗീത ഇന്നലെ ശബരിമലയിലെത്തിയത്. ചിങ്ങമാസപ്പുലരിയിൽ നിർമാല്യം കണ്ടുതൊഴുതു. ഗണപതിഹോമവും നെയ്യഭിഷേകവും നടത്തിയാണു മടങ്ങിയത്.
രജനികാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രം 'ഭൈരവി'യിലൂടെ 18978ലായിരുന്നു നടിയായി ഗീതയുടെ അരങ്ങേറ്റം. 'ഭൈരവി' എന്ന കഥാപാത്രമായിട്ടായിരുന്നു ഗീത ചിത്രത്തില്‍ വേഷമിട്ടത്. നായകൻ രജനികാന്തിന്റെ സഹോദരിയായിട്ടായിരുന്നു ഗീത ചിത്രത്തില്‍ വേഷമിട്ടത്. 1978ല്‍ 'മനവൂരി പണ്ഡവുളു' എന്ന തെലുങ്ക് ചിത്രത്തിലും ഗീത വേഷമിട്ടു.
നടി ഗീതയുടെ ആദ്യ മലയാള ചിത്രം 'ഗര്‍ജ്ജന'മാണ്. 1981ലായിരുന്നു ഗീത 'രേഖ'യായി വേഷമിട്ട ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 1986ല്‍ പുറത്തിറങ്ങിയ 'പഞ്ചാഗ്‍നി'യെന്ന ചിത്രം മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. 'ഇന്ദിര' എന്ന കഥാപാത്രമായിട്ടായിരുന്നു ഗീത ചിത്രത്തില്‍ വേഷമിട്ടത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു