Share this Article
ഇനി സൂര്യനിലേക്ക്, ആദിത്യ എല്‍1 വിക്ഷേപണം സെപ്റ്റംബര്‍ രണ്ടിന്‌
വെബ് ടീം
posted on 28-08-2023
1 min read
ADITYA L1  MISSION TO BE LAUNCHED ON SEPTEMBER 2

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ 'ആദിത്യ എല്‍-1' പേടകം  സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. രാവിലെ 11. 50 ന് ആയിരിക്കും വിക്ഷേപണമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ക്രോമോസ്ഫെറിക്, കൊറോണൽ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെയും ഫ്ലെയറുകളുടെയും തുടക്കം എന്നിവയുടെ പഠനവും ആദിത്യ എൽ1 ലക്ഷ്യമിടുന്നു.

സൗരജ്വാലകള്‍ ഭൂമിയില്‍ പതിച്ചാല്‍ എന്ത് തരത്തിലുള്ള ആഘാതം ഉണ്ടാക്കും, സൂര്യന് സമീപമുള്ള ഗ്രഹങ്ങളില്‍, പ്രത്യേകിച്ച് ഭൂമിയുടെ ബഹിരാകാശ മേഖലയില്‍ അത് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെ കുറിച്ച് കൂടുതലറിയാന്‍ കഴിയും. 378 കോടി രൂപയാണ് ആദിത്യ എല്‍1 ദൗത്യത്തിനു പ്രതീക്ഷിക്കുന്ന ചെലവ്.

ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ സൂര്യന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് വിലയിരുത്തുന്നതിനായി ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. പിഎസ്എൽവി 1.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കും. വിക്ഷേപണത്തിന് ശേഷം ഭൂമിയിൽ നിന്നും എൽ1 പോയിന്റ് അഥവാ ലാഗ്രാഞ്ച് പോയിന്റിൽ എത്തുന്നതിനായി 125 ദിവസമാണ് എത്തുക. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories