കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുവൈത്തില്‍
നഴ്‌സായിരുന്ന തിരുവല്ല സ്വദേശി ഷീബയാണ് (42) മരിച്ചത്.
അബ്ബാസിയയിലെ അപ്‌സര ബസാറിനു സമീപത്തെ കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു. 3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് ഇവരെന്ന് സൂചനയുണ്ട്.
ഭർത്താവ് മല്ലപ്പള്ളി പായിപ്പാട് സ്വദേശി റെജി കുരുവിള. മക്കൾ: റോഷൻ, റോസിറ്റ.