തിരുവനന്തപുരം: എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ സിന്‍ഹ എഡിജിപി ആയിരിക്കേയാണ് സെന്‍ട്രല്‍ കേഡറിലേക്ക് പോകുന്നത്. കേരളത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്തവിധം കേന്ദ്രത്തില്‍ പ്രധാന ചുമതലകള്‍ വഹിച്ച് വരികയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല അടക്കം വഹിക്കുന്ന വിഭാഗത്തിന്റെ തലവനാണ് അരുണ്‍ കുമാര്‍ സിന്‍ഹ.
കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ പ്രധാന ചുമതലകള്‍ തേടിയെത്തിയത്. ബിഎസ്എഫില്‍ അടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്.