തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൻ്റെ (കേരള ബാങ്ക്) പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇ.ഡി) ആയി കെ.സി. സഹദേവനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജറാണ് സഹദേവൻ.
കേരള ബാങ്കിന്റെ രൂപീകരണത്തിനായി സ്തുത്യർഹമായ പങ്ക് വഹിച്ച സഹദേവൻ കണ്ണൂർ ജില്ലാ ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ജനറൽ മാനേജർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.